കേരള കോണ്‍ഗ്രസിന്‌ കോട്ടയം കൂടാതെ ഒരു സീറ്റ്‌ കൂടി വേണം: പി ജെ ജോസഫ്‌


കോട്ടയം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്‌ നിലവിലുള്ള കോട്ടയം കൂടാതെ മറ്റൊരു മണ്‌ഡലം കൂടി വേണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടു.


ഇടുക്കിയോ ചാലക്കുടിയോ ആണ്‌ താല്‍പര്യം. അനുകൂല തീരുമാനം ആണ്‌ ഉണ്ടാകുകയെന്നാണ്‌ പ്രതീക്ഷയെന്നും ജോസഫ്‌ പറഞ്ഞു. അതേസമയം ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയാണ്‌ മല്‍സരിക്കുന്നതെങ്കില്‍ സ്വാഗതം ചെയ്യുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു.


തന്റെ മകന്‍ തല്‍ക്കാലം രാഷ്‌ട്രീയത്തിലേക്കില്ലെന്നും മത്സരിക്കുമെന് വാര്‍ത്ത ശരിയല്ലെന്നും ജോസഫ്‌ വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം ജോസ്‌ കെ മാണി എം പിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കോട്ടയം എം പിയായിരുന്ന ജോസ്‌ കെ മാണി രാജിവെച്ചാണ്‌ രാജ്യസഭയിലേക്ക്‌ പോയത്‌.



Sharing is Caring