ച​രി​ത്ര പോ​രാ​ട്ടം; രഞ്ജിയില്‍ കേ​ര​ളം ബാ​റ്റിം​ഗിന് ഇറങ്ങി

ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ‌നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ വി​ദ​ര്‍​ഭ​യ്‌​ക്കെ​തി​രെ കേ​ര​ളം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി. ടോ​സ് നേ​ടി​യ വി​ദ​ര്‍​ഭ കേ​ര​ള​ത്തെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. വി​ര​ലി​ന് പ​രി​ക്കേ​റ്റ സ​ഞ്ജു സാം​സ​ണി​ന് പ​ക​രം അ​രു​ണ്‍ കാ​ര്‍​ത്തി​ക് കേ​ര​ളാ ടീ​മി​ല്‍ ഇ​ടം​നേ​ടി.

സ്വ​പ്ന ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ കേ​ര​ള താ​ര​ങ്ങ​ള്‍​ക്ക് ന​ന്നേ വി​യ​ര്‍​പ്പൊ​ഴു​ക്കേ​ണ്ടി വ​രും. കൃ​ഷ്ണ​ഗി​രി​യി​ലെ പി​ച്ചി​ല്‍ കേ​ര​ള താ​ര​ങ്ങ​ള്‍​ക്ക് ക്വാ​ര്‍​ട്ട​റി​ലെ വി​സ്മ​യം വീ​ണ്ടും പു​റ​ത്തെ​ടു​ക്കാ​നാ​യാ​ല്‍ വി​ദ​ര്‍​ഭ​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​കും. ബൗ​ള​ര്‍​മാ​രെ തു​ണ​യ്ക്കു​മെ​ന്ന് ക​രു​തു​ന്ന പി​ച്ചി​ലെ പ്ര​തീ​ക്ഷ​യും പേ​സ​ര്‍​മാ​രി​ല്‍ ത​ന്നെ​യാ​ണ്.

വി​ദ​ര്‍​ഭ​യു​ടെ ബാ​റ്റിം​ഗ് നി​ര​യും കേ​ര​ള​ത്തി​ന്‍റെ പേ​സ​ര്‍​മാ​രും ത​മ്മി​ലാ​യി​രി​ക്കും പ്ര​ധാ​ന പോ​രാ​ട്ടം. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​നെ ത​ക​ര്‍​ത്ത വി​ദ​ര്‍​ഭ ഇ​തു​വ​രെ തോ​ല്‍​വി​യ​റി​യാ​ത്ത ടീ​മു​ക​ളി​ലൊ​ന്നാ​ണ്. വ​സിം ജാ​ഫ​ര്‍ എ​ന്ന ഉ​രു​ക്കു​കോ​ട്ട കീ​ഴ​ട​ക്കു​ക​യെ​ന്ന ഭാ​രി​ച്ച ദൗ​ത്യ​വും മു​ന്നി​ലു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *