തീ​ര്‍​ച്ച​യാ​യും, രാ​ഹു​ല്‍ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണം: എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി


ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍‌ രാ​ഹു​ല്‍ ഗാ​ന്ധി വ​ര​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഹു​ല്‍ ഗാ​ന്ധി നേ​തൃ​ത്വ സ്ഥാ​നം വ​ഹി​ക്ക​ണം. ഇ​താ​ണ് ജ​ന​താ​ദ​ള്‍ സെ​ക്കു​ല​ര്‍ പാ​ര്‍​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.


തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ര്‍​ജി​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്ബോ​ഴാ​ണ് നി​ല​പാ​ട് മാ​റ്റം. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം. അ​തി​ന് ത​ങ്ങ​ള്‍ പ്ര​തി​ബ​ദ്ധ​രാ​ണെ​ന്നും അ​തു തു​ട​രു​മെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.


രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടു​കാ​രു​ടെ വി​കാ​ര​മാ​ണി​തെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ല്‍ പ​ല പാ​ര്‍​ട്ടി നേ​താ​ക്ക​ളും സ​മാ​ന​മാ​യ ആ​വ​ശ്യ​ത്തെ കു​റി​ച്ച്‌ സൂ​ചി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.



Sharing is Caring