തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം കെ.എസ്.ഇ.ബി സ്വന്തമാക്കി. 11 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ഇ.ബിയുടെ ടീം ഒരു പ്രധാന ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.
വിജയികള്‍ക്ക് കെ.പി.എല്‍. വിന്നേഴ്സ് ട്രോഫിയും രണ്ടുലക്ഷം രൂപയുടെ ക്യാഷ് പ്രൈസും വ്യക്തിഗത സമ്മാനങ്ങളും നല്‍കും. റണ്ണറപ്പിനു കെ.പി.എല്‍. റണ്ണറപ്പ് ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും വ്യക്തിഗത സമ്മാനങ്ങളും സമ്മാനിക്കും. ഇതിനു പുറമേ ഫെയര്‍ പ്ലേ ട്രോഫിയും ഏറ്റവും മികച്ച കളിക്കാരന് എം.വി.പി. ട്രോഫിയും സമ്മാനിക്കും.














