‘കേരളത്തില്‍ വരും രൂചികരമായ ബീഫ് കഴിക്കാന്‍’ കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്


കേരളത്തെയും ഏറെ സ്‌നേഹിച്ചിരുന്നു ഗൗരി ലങ്കേഷ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ് ബുക്കില്‍ അവരിട്ട പോസ്റ്റും കേരളത്തെ കുറിച്ചായിരുന്നു.


കഴിഞ്ഞ ദിവസം ശശി തരൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്താണ് അവര്‍ തന്റെ കുറിപ്പിട്ടത്.


‘മലയാളികള്‍ ഓണം ആഘോഷിക്കുന്നു, മതപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ.. അവര്‍ അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തമെന്നു വിളിക്കാന്‍ കാരണമതാണ്. എന്റെ മലയാളി സുഹൃത്തുക്കളേ, ദയവായി നിങ്ങളുടെ മതേതര മൂല്യം കാത്തുസൂക്ഷിക്കുക.’ അടുത്ത വര്‍ഷത്തെ ഓണത്തിനു താന്‍ കേരളത്തിലുണ്ടാകുമെന്നും ആരെങ്കിലും രുചികരമായ ബീഫ് തയാറാക്കി നല്‍കുമെന്നാണു പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്താണ് ഗൗരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:



Sharing is Caring