കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം


കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
40 ശതമാനം വോട്ട് നേടി, 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയം എല്‍ഡിഎഫിനൊപ്പമെന്നാണ് സര്‍വേഫലം. യുഡിഎഫ് 56 മുതല്‍ 62 സീറ്റ് വരെ നേടും. ബിജെപി മുന്നണി 3 മുതല്‍ 5 സീറ്റു വരെ നേടും. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാല്‍, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 29 സീറ്റുകള്‍ വരെ നേടാം. എന്‍ഡിഎക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായസര്‍വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ടുമുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടും. മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം അവകാശപ്പെടാം. ആകെയുള്ള 44 സീറ്റുകളില്‍ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും.
എല്‍ഡിഎഫിന് 20 മുതല്‍ 22 വരെ സീറ്റാണ്. എന്‍ഡിഎക്ക് ഒരു സീറ്റിന് സാധ്യതയുണ്ട്. തിരുവിതാംകൂറിലാണ് എല്‍ഡിഎഫ് വ്യക്തമായ ആധിപത്യമുറപ്പിക്കുന്നത്. ആകെയുള്ള 47 ല്‍ 31 സീറ്റും എല്‍ഡിഎഫ് നേടും. യുഡിഎഫിന് 17 സീറ്റുകള്‍വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ടുസീറ്റുവരെ ലഭിച്ചേക്കാം. എന്നാല്‍, ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സര്‍വേ പറയുന്നു.




Sharing is Caring