കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന്ആര്എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. കേവലം സിപിഎം-ആര്‍എസ്എസ് സംഘട്ടനമല്ല കേരളത്തില്‍ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമം വ്യാപിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദത്താത്രേയ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമങ്ങള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയാണ്. കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞ ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും കൂട്ടിച്ചേര്‍ത്തു.













