കേരളത്തിലും ബ്ലൂവെയ്​ല്‍ ആത്​മഹത്യയെന്ന്​ സംശയം

ലോകത്ത്​ നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച്​ ഗെയിമിന്​ ഇരയായി കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്​തുവെന്ന്​ സൂചന.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജി​​െന്‍റ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന്​ വീട്ടുകാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്​. എന്നാല്‍ ഇക്കാര്യം പൊലീസ്​ സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 26 നാണ്​ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജിനെ വീടി​​െന്‍റ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. മനോജി​​െന്‍റ മരണം ബ്ലൂവെയ്ല്‍ ഗെയിമി​​െന്‍റ സ്വാധീനം മൂലമാണെന്നാണ് സംശയിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നതായി മനോജ് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. എന്നാല്‍ അതിനെ കുറിച്ച്‌​ കൂടുതുല്‍ അറിയില്ലായിരുന്നുവെന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ മനോജ് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായാണ് സംശയിക്കുന്നത്. ഈ കാലയളവില്‍ വലിയ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായെന്നും വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചതായും മാതാപിതാക്കള്‍ പറയുന്നു. ഒറ്റക്ക്​ കടല്‍ കാണാന്‍ പോവുകയും ദൂരസ്ഥലങ്ങളിലേക്ക്​ സഞ്ചരിക്കുക, നീന്തലറിയാതെ പുഴയില്‍ ചാടുക, രാത്രികളില്‍ സെമിത്തേരിയില്‍ പോയി ദൃശ്യം മൊബൈലില്‍ പകര്‍ത്തുക തുടങ്ങി സാഹസികമായ കാര്യങ്ങള്‍ മനോജ്​ ചെയ്​തിരുന്നു. പലപ്പോഴും പുലര്‍ച്ചെ അഞ്ചുമണിവരെ
ജൂലൈ 26-ന് ആത്മഹത്യ ചെയ്യും മുമ്ബ്​ മനോജ് ഫോണില്‍ നിന്ന് ഗെയിം ലിങ്ക് ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് സംശയിക്കുന്നത്.
എന്നാല്‍ മനോജി​​െന്‍റ ആത്മഹത്യക്ക്​ പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ചാണോയെന്ന്​ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *