ഛണ്ഡീഗഢില്‍ പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു; സംഭവം സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ


ചണ്ഡീഗണ്ഡില്‍ സ്‌കൂളിലെ സ്വാതന്ത്യദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരി പീഡനത്തിനിരയായി. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വെച്ച് ആയുധധാരിയായ ഒരാള്‍ കുട്ടിയ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.


വീട്ടിലെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് പിന്നീട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മൊഴിയെടുക്കുന്നതിനായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.


നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ചണ്ഡീഗണ്ഡില്‍ കുട്ടികള്‍ക്കെതിരായ അക്രമം ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി അധികമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ചണ്ഡീഗണ്ഡില്‍ കുട്ടികള്‍ക്കെതിരായ അക്രമം ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി അധികമാണ്. കുട്ടികളെ തട്ടികൊണ്ടു പോകുന്ന എണ്ണം ദേശീയ ശരാശരിയെക്കാള്‍ നാലിരട്ടിയും അധികമാണ്.



Sharing is Caring