തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എന്‍.സി.പി യോഗം


ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ തോമസ് ചാണ്ടി മന്ത്രി പദവി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. ഈ ആവശ്യം അടുത്ത മാസം 20ന് ചേരുന്ന യോഗത്തില്‍ അറിയിക്കുമെന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.


കായല്‍ കയ്യേറ്റം സംബന്ധിച്ച കേസില്‍ അന്വേഷണം തീരും വരെ മന്ത്രി സ്ഥാനം ഒഴിയണമെന്നാണ് എന്‍.സി.പി നേതൃയോഗം ആവശ്യപ്പെട്ടത്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സ്വയം വിലയിരുത്താന്‍ തോമസ് ചാണ്ടി തയ്യാറാവണമെന്നും ഇവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.


വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള മാര്‍ത്താണ്ഡം കായലില്‍ ഭൂമി കയ്യേറിയെന്നും ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മിച്ചെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.



Sharing is Caring