കേരളത്തിന് നന്ദി; അതിഥി തൊഴിലാളികളുമായി പോയ ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തി

ഭുവനേശ്വർ: കേരളത്തിൽ നിന്നും 1150 അതിഥി തൊഴിലാളികളുമായി യാത്രതിരിച്ച പ്രത്യേക ട്രെയിൻ ഭുവനേശ്വറിൽ എത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

പ്രാഥമിക പരിശോധനക്ക് ശേഷം 26 പ്രത്യേകം ബസുകളിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലേക്ക് അയച്ചു.

കണ്ഡമാൽ,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുർ, ഗജപതി കോരാപുട്ട് എന്നി സ്ഥലങ്ങളിൽ നിന്നുള്ളവർ ജഗന്നാഥ്പുർ സ്റ്റേഷനിലും ബാക്കിയുള്ളവർ ഖുർദ സ്റ്റേഷനിലായിരിക്കും ഇറങ്ങുക.

അതേസമയം അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ എത്തിയതിന് ശേഷം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞു.

കോവിഡ് കാലത്ത് ഒഡീഷയിൽ നിന്നുള്ള തൊഴിലാളികൾക്ക് എല്ലാവിധ പരിരക്ഷയും ഉറപ്പാക്കുകയും സുരക്ഷിതമായി തിരികെ എത്താൻ സഹായിച്ചതിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. ഓപ്പറേഷൻ ശുഭയാത്രക്കായി സഹകരിച്ച റെയിൽവേ മന്ത്രിക്കും നന്ദി. – നവീൻ പട്നായിക് ട്വീറ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *