കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു


കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജിവിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.


വിഡിയോ കോണ്‍ഫറന്‍സിങ് വഴി കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം ജോലി രാജിവെച്ച്‌ അമേരിക്കയിലേക്കു തിരികെ പോകാന്‍ തീരുമാനിച്ചതെന്നും ജെയ്റ്റ്ലി കുറിച്ചു.


‘കാരണങ്ങള്‍ വ്യക്തിപരമാണെങ്കിലും പ്രാധാന്യമേറിയവയാണ്. ദിവസത്തില്‍ പലതവണ മന്ത്രി എന്നു വിളിച്ച്‌ നല്ലവാര്‍ത്ത പറയാനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ തന്റെ മുറിയിലേക്കു കടന്നു വരാറുണ്ട്. അദ്ദേഹത്തിന്റെ അസാന്നിധ്യം എനിക്ക് നഷ്ടമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.”- ജെയ്റ്റ്ലി കുറിച്ചു.

അമ്ബത്തിയൊമ്ബതുകാരനായ സുബ്രഹ്മണ്യന്‍ ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്. 2017 ഒക്ടോബറില്‍ മൂന്നു വര്‍ഷം കാലാവധി തികച്ച സുബ്രഹ്മണ്യത്തോട് വീണ്ടും ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിനിടെയാണ് രാജി.

2013 സെപ്തംബറില്‍ രഘുറാം രാജന്‍ സാമ്ബത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ച്‌ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്കു നിയമിക്കപ്പെട്ടതോടെയാണ് സുബ്രഹ്മണ്യം തല്‍സ്ഥാനത്തെത്തുന്നത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ബിരുദം നേടിയ സുബ്രഹ്മണ്യന്‍ ഐഐഎമ്മില്‍ നിന്നും എംബിഎയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും, ഡിഫിലും നേടി.



Sharing is Caring