കേന്ദ്രത്തെ വെല്ലുവിളിച്ച് എസ്എഫ്‌ഐ; പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങള്‍ ക്യാംപസുകളില്‍ പ്രദര്‍ശിപ്പിക്കും


കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്ന് ഡോക്യമെന്ററികളും രാജ്യത്തെ ക്യാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാനൊരുങ്ങി എസ്എഫ്‌ഐ. അഖിലേന്ത്യാ സെക്രട്ടറി വി പി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹ്രസ്വചിത്ര മേളയയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്ന് ഡോക്യുമെന്ററികളെയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിലക്കിയിരുന്നത്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കായിരുന്നു പ്രദര്‍ശനാനുമതി നിഷേധിച്ചത്.


രോഹിത്ത് വെമുലയെക്കുറിച്ചുള്ള അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലെറ്റ്‌നെസ്, വിഷയം പറയുന്ന ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍, ജെഎന്‍യു വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ചുള്ള മാര്‍ച്ച് മാര്‍ച്ച് മാര്‍്ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്ക്. ഇതില്‍ രണ്ടെണ്ണം മത്സരവിഭാഗത്തിലും ഒരെണ്ണം ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാനായിരുന്നു പദ്ധതി. ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് അന്തര്‍ദേശീയ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് സംഘാടകര്‍.
.




Sharing is Caring