ഇല്ലാത്ത ഹർത്താൽ പ്രഖ്യാപിച്ച് സോഷ്യൽമീഡിയ: പരിഭ്രാന്തരായി ജനങ്ങൾ

നാളെ സംസ്ഥാനത്ത് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡീയകളില്‍ വൈറലാകുന്നു.എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലായെന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് ഹര്‍ത്താലെന്ന വ്യാജവാര്‍ത്തകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്..എല്‍ ഡി എഫിന്റെ മദ്യനയത്തില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രപചരിക്കുന്നത്്.ഇതിനോടകം വാര്‍ത്തകള്‍ എല്ലാ ഗ്രൂപ്പുകളിലും ഷേയര്‍ ചെയ്തു കഴിഞ്ഞു. കേരളത്തില്‍ ഹര്‍ത്താലുകള്‍ സ്ഥിരം കാഴ്ച്ചയായതു കൊണ്ടു തന്നെ ജനങ്ങള്‍ ഇത് വിശ്വസിച്ചു വരികയായിരുന്നു.
ഇത്തരമൊരു വാര്‍ത്ത ജനങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയായിരുന്നു.അതു കൊണ്ടു തന്നെ ജനങ്ങള്‍ സത്യാവസ്ഥ അറിയാന്‍ മധ്യമസ്ഥാപനങ്ങളില്‍, അന്വേഷിക്കുകയാണ്
.അവസാനം വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു തന്നെ രംഗത്ത് വരേണ്ടി വന്നു.ചില മാധ്യമ പ്രവര്‍ത്തകരും ഇത് വ്യാജമാണെന്ന പറഞ്ഞ് രംഗത്ത വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *