കേന്ദ്രത്തിന് തിരിച്ചടി ; 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസം. 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണ്. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്‍വചനമില്ലെന്നും കോടതി നിരീക്ഷിച്ചു.വിധി അറിഞ്ഞ ശേഷം സത്യം ജയിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയുടെ ജനങ്ങളുടെ വിജയമാണ് കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നേരെത്ത ഡല്‍ഹി നിയമസഭയിലെ പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്. ഇതില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ 20 പേരും അയോഗ്യരായിരുന്നു. ആം ആദ്മി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന മോദി സര്ക്കാരിന്റ നടപടിയുടെ ഭാഗമായിരുന്നു ഇതെന്നായിരുന്നു വിമര്‍ശനം. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇങ്ങനെയുണ്ടെങ്കിലും നടപടിയെടുക്കാതെ ഡല്‍ഹിയില്‍ മാത്രം നടപടിക്ക് മുതിര്‍ന്നത് വന്‍വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിത്. നേരത്തെ ഒരു എംഎല്‍എ രാജിവെച്ച് രജൗറി ഗാര്‍ഡന്‍ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. ശേഷിക്കുന്ന 20 പേരെയാണ് അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.ഡല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമാണ് ആം ആദ്മിക്കുള്ള

Spread the love

Leave a Reply

Your email address will not be published. Required fields are marked *