എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ


തിരുവനന്തപുരം : വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ ജനമോചനയാത്ര നടത്തും.ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും.യാത്രയ്ക്കു മുന്നോടിയായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും ഫണ്ടു പിരിവും നടത്തും. ഒരു ബൂത്ത് കമ്മിറ്റിക്ക് 50,000 രൂപയുടെ കൂപ്പണ്‍ നല്‍കും. 25,000 രൂപ ബൂത്ത് കമ്മിറ്റിക്കും 5000 രൂപ വീതം ബ്ലോക്ക്, മണ്ഡലം കമ്മിറ്റിക്കും ബാക്കി വരുന്ന 15,000 രൂപ കെപിസിസിക്കും ഡിസിസിക്കും വീതിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി ‘അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.




Sharing is Caring