കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപി എംഎല്‍എ രാജഗോപാല്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാല്‍ മാത്രം. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമര്‍ശങ്ങളെ രാജഗോപാല്‍ തള്ളി. എന്ത് പ്രശ്നം വന്നാലും മോദിയെ വിമര്‍ശിക്കണമെന്നാണ് ചിലര്‍ക്കെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് പൂര്‍ണമായി സംരക്ഷണം നല്‍കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തിയില്ല എന്നത് വസ്‌തുതാവിരുദ്ധമാണ്. ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ചാലേ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകൂ എന്നാണ് കര്‍ഷകര്‍ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടക്കാത്തതെന്നും രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍, പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ വോട്ട് ചെയ്‌തില്ല. പൊതു അഭിപ്രായത്തെ താന്‍ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ പിന്തുണയ്‌ക്കുകയായിരുന്നു എന്ന് രാജഗോപാല്‍ പറഞ്ഞു. ഡെമോക്രാറ്റിക് സ്‌പിരിറ്റോടെയാണ് താന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാല്‍ നല്‍കിയ വിശദീകരണം.

പ്രമേയത്തെ താന്‍ അനുകൂലിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും അതാണ് താന്‍ സഭയില്‍ പറഞ്ഞതെന്നും രാജഗോപാല്‍ പറഞ്ഞു.

പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.

ക്രിസ്‌മസ് കേക്കുമായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക് പോയി, ഗവര്‍ണറുടെ കാലുപിടിക്കുന്നതുപോലെ അപേക്ഷിച്ചു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭാ ചട്ടം 118 പ്രകാരമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. യുഡിഎഫും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യപ്രശ്‌നങ്ങളാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുത്തില്ല. യുഡിഎഫില്‍ നിന്ന് കെ.സി.ജോസഫ് എംഎല്‍എയാണ് പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു. പ്രമേയത്തില്‍ യുഡിഎഫ് ഭേദഗതി നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം പ്രമേയത്തില്‍ വേണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങള്‍. കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും. കര്‍ഷകരുടെ സമരത്തിനു പിന്നില്‍ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *