കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി

മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.പ്രകടന പത്രികക്കായി ശശി തരൂര്‍ കേരളപര്യടനം നടത്തും. യുവാക്കളുമായി സംവദിക്കും. ഓരോ സമിതിയംഗങ്ങൾക്കും ജില്ലകളുടെ ചുമതല. ജനങ്ങളുടെ ആവശ്യമറിഞ്ഞ പ്രകടനപത്രിക പുറത്തിറക്കും. ആരുടെ പരാതിയും കേൾക്കും പരിഹരിക്കും. ജില്ലാ തല തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സീറ്റുവിഭജനത്തില്‍ പരസ്യ ചര്‍ച്ചയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ചെന്നിത്തലയുടെ യാത്ര ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

അതേസമയം താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കി. മാധ്യമങ്ങളോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്ത ഉണ്ടാക്കുന്നതിന് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാക്കൾക്കെതിരായ പരാതി തോമസ് ഇന്ന് ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ചില്ലെന്നാണ് കെ.വി തോമസിന്‍റെ പരാതി. തെരഞ്ഞെടുപ്പ് സമിതി ഗ്രൂപ്പ് വീതം വെപ്പായി മാറി. തന്നെ കുറിച്ച് അപവാദം പറഞ്ഞു പരത്തിയെന്നും തോമസിന്‍റെ പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *