കെ ടി ജലീലിനെതിരെ അന്വേഷണമില്ലേ ? മുഖ്യമന്ത്രിയോട് പി കെ ഫിറോസ്

കോഴിക്കോട് : മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനം സംബന്ധിച്ച്‌ വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. പരാതിയില്‍ തുടര്‍ നടപടിയെടുക്കാന്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ അന്വേഷണം നടത്താതിരിക്കുന്നതിന് കാരണം പറയാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാകുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു .

എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ മറുപടി നല്‍കണമെന്നും പി.കെ ഫിറോസ് കോഴിക്കോട്ട് ആവശ്യപ്പെട്ടു. തോമസ് ചാണ്ടി വിഷയത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ച സി പി ഐ ജലീല്‍ വിഷയത്തില്‍ അനങ്ങാത്തത് എന്തുകൊണ്ടാണെന്നും പി കെ ഫിറോസ് ചോദിക്കുന്നു . കാനം രാജേന്ദ്രന്‍ മറുപടി പറയണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു

Spread the love

Leave a Reply

Your email address will not be published. Required fields are marked *