കെഎസ്‌ആര്‍ടിസിയിലെ താത്കാലിക കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി

തിരുവന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ രണ്ടാം ഘട്ട സമരം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തും.

നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരാനാണ് തീരുമാനം.സമ്മേളനത്തിനു മുന്നേ സമരക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയോ മാന്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *