കെ.എസ്.ഐ.ഇയുടെ എംഡി സ്ഥാനത്തു നിന്നും ശ്രീമതിയുടെ മകനെ ഒഴിവാക്കി

തുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടറര്‍ സ്ഥാനത്തു നിന്നും മന്ത്രി ഇപി. ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്ബ്യാരെ ഒഴിവാക്കി. കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീറിനെ ഒഴിവാക്കിയിരുന്നതായി വ്യവസായ മന്ത്രി വ്യക്തമാക്കി. അതേസമയം, പി.കെ ശ്രീമതിയുടെ മകന്റെ നിയമനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിവും മുന്‍പരിചയവുമുള്ളവരെയാണ് ഇത്തരം തസ്തികകളില്‍ നിയമിക്കുന്നത്. സുധീറിന്റെ നിയമനം പരിശോധിക്കുമെന്നും പിണറായി പറഞ്ഞു. ബന്ധുവിനെ കെ.എസ്.ഐ.ഇ എം.ഡി ആക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെ ന്യായീകരിച്ച്‌ രാവിലെ ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നും എന്നാല്‍ അത് ഒരു പരാതിയായി തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും ജയരാജന്‍ പ്രതികരിച്ചിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ ശ്രീമതിയുടെ മകനാണ് കെ.എസ്.ഇ.ഐ ഡയറക്ടറായി നിയമിതനായിരുന്ന സുധീര്‍ നമ്ബ്യാര്‍. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനം വിവാദമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചെറുമകന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ എന്നിവരെയും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കാനിരിക്കയാണ് ഇതുസംബന്ധിച്ച വിവാദം ഉയര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *