ഡല്‍ഹിയടക്കം 22 വിമാനത്താവളങ്ങള്‍ക്ക് ആക്രമണ സാധ്യതാ മുന്നറിയിപ്പ്


രാജ്യത്തെ 22 വിമാത്താവളങ്ങളില്‍ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഡല്‍ഹിയടക്കമുള്ള പ്രമുഖ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.


ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെല്ലാം അതീവ സുരക്ഷാ വലയത്തിലാണ്.


സുരക്ഷ സംബന്ധിച്ച് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്കും സി.ഐ.എസ്.എഫിനും വിമാനത്താവള സംരക്ഷണത്തിലുള്ള അര്‍ധസൈനിക വിഭാഗത്തിനും സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ബഗേജുകളുടെ പരിശോധന കര്‍ശനമാക്കും. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.



Sharing is Caring