കെ.എസ്.ആര്‍.ടി.സി.യും ലോറിയും കൂട്ടിയിടിച്ചു, 15 പേര്‍ക്ക് പരുക്ക്


കായംകുളം: ദേശീയപാത കായംകുളം ഒ.എന്‍.കെ ജംഗ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്‌സ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മാനവന്തവാടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവര്‍ പിന്നിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ബസ് ഡ്രൈവറില്ലാതെ മുന്നൂറ് മീറ്ററോളം മുമ്പോട്ട് പോയി സമീപത്തെ വീടിന്‌റെ മതിലില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. ദേശീയപാതയില്‍ പുലര്‍ച്ചെ തിരക്ക് ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.




Sharing is Caring