കെവിന്‍ വധം: രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍


കൊച്ചി: കെവിന്‍ വധക്കേസിലെ മുഖ്യപ്രതിയായ ഷാനുവിന്‌റെ മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തന്നെ പോലീസ് കരുതിക്കൂട്ടി പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


കേസില്‍ തനിക്ക് പങ്കുള്ളതായി പോലീസ് മാധ്യമങ്ങളോട് സൂചിപ്പിച്ചതായും, തനിക്ക് കേസില്‍ ഒരു പങ്കുമില്ലന്നും കൊലപാതക വിവരം താനറിഞ്ഞിട്ടില്ലന്നും രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


കെവിന്‌റെ കൊലപാതകത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മകന്‍ ഷാനുവും ഭര്‍ത്താവ് ചാക്കോയും ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കേസില്‍ രഹ്നയെ ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരണം, രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.



Sharing is Caring