കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും


കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം ഉണ്ടാകുമെന്നാണ് സൂചന. പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ചിലര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.


അംഗങ്ങളുടെ പട്ടിക വന്നാലുടന്‍ ജനറല്‍ബോഡി ചേര്‍ന്ന് മറ്റുനടപടികളിലേക്ക് കടക്കും. കെപിസിസി നിര്‍വാഹക സമിതി, ഭാരവാഹികള്‍, അധ്യക്ഷന്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്.
സോളാര്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍,സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ താല്പര്യത്തിനേക്കാള്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിനായിരിയ്ക്കും മുന്‍തൂക്കം ലഭിയ്ക്കുക.




Sharing is Caring