കെന്‍ഡ്രിക്‌സ് ഉയരങ്ങളില്‍


ഈ വര്‍ഷം തോല്‍വിയറിയാതെ മുന്നേറുന്ന അമേരിക്കയുടെ സാം കെന്‍ഡ്രിക്‌സിന് ലോക ചാമ്പ്യന്‍ഷിപ്പിന്റെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം. അതേസമയം നിലവിലെ ലോക റെക്കോര്‍ഡ് ജേതാവും മുന്‍ ഒളിമ്പിക് ചാമ്പ്യനുമായ റിനൗഡ് ലാവില്ലനിക്ക് ഇത്തവണയും കൈപ്പിടയില്‍ നിന്ന് സ്വര്‍ണമെഡല്‍ വഴുതിപ്പോയി.


കെന്‍ഡ്രിക് 5.95 മീറ്റര്‍ ഉയരം ചാടിക്കടന്നാണ് സ്വര്‍ണമെഡല്‍ പോക്കറ്റിലാക്കിയത്. പോളണ്ടിന്റെ ലിസണ്‍ വെളളിനേടി. ഈ സീസണിലെ തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ലാവില്ലിനിക്ക് വെങ്കലം കൊണ്ട് തൃപ്ത്തിപ്പെടേണ്ടിവന്നു. ലിസണും ലാവില്ലിനയും 5.89 മീറ്റര്‍ ചാടിക്കടന്നെങ്കിലും വെളളിമെഡല്‍ പോളണ്ടുകാരന് ലഭിച്ചു.


അതേസമയം നിലവിലുളള ചാമ്പ്യനായ കാനഡയുടെ ഷാന്‍ ബാര്‍ബര്‍ക്ക് 5.65 മീറ്റര്‍പോലും ചാടിക്കടക്കാനായില്ല. നാലു വര്‍ഷം മുമ്പ് മോസ്‌ക്കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ ജര്‍മനിയുടെ റാഫേല്‍ ഹോള്‍സ്‌ഡെപ്പി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.



Sharing is Caring