കൂത്തുപറമ്പില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് അനുമതി; നിര്‍മ്മാണ ചുമതല കിറ്റ്‌കോയ്ക്ക്

കണ്ണൂര്‍: കൂത്തുപറമ്പ്‌ മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയമാണൊരുക്കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും ഗോള്‍പോസ്റ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാലറി ബില്‍ഡിംഗ്, ഫുട്ബോള്‍ ഗ്രൗണ്ട്, സൈറ്റ് ഡെവലപ്മെന്റ്, ലാന്റ്സ്‌ക്യാപ്പിംഗ്, ജലവിതരണം, മഴവെള്ള സംഭരണം, സാനിട്ടറി, സെപ്റ്റിക് ടാങ്ക്, പമ്പ്റും, ഇലട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചത്. 1481 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗ്യാലറി ബില്‍ഡിംഗ്. പ്ലേയേഴ്സ് റൂം, ടോയ്ലറ്റ്, ലോഞ്ച്, ലോബി എന്നിവ ഗ്യാലറി ബില്‍ഡിംഗില്‍ തയ്യാറാക്കും.

ഒന്നര മാസത്തിനുള്ളില്‍ കരാര്‍ വിളിച്ച്‌ സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കായിക വകുപ്പിന്റെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *