ജോര്‍ജിയ : ന്യൂയോര്‍ക്കില്‍ മുന്‍ മോഡല്‍ നഴ്‌സിംഗ് ഹോമില്‍ പുഴുവരിച്ച് മരിച്ചു. അധികൃതരുടെ ശ്രദ്ധക്കുറവായിരുന്നു ഇത്രയേറെ പൈശാചികമായ ഒരു മരണത്തിന് കാരണമായത്. നഴ്‌സിംഗ് ഹോമില്‍ ആളെക്കൊല്ലിയായ പുഴുക്കള്‍ ഉണ്ടെന്ന് മുന്നേ അന്തേവാസികള്‍ പരാതിപ്പെട്ടിരുന്നു എന്നാല്‍ അധികൃതര്‍ ഇത് കണക്കിലെടുത്തില്ല. റെബേക്ക സെനിയെന്ന മുന്‍ മോഡലാണ് പുഴുവരിച്ച് മരിച്ചത്. ഇവരുടെ ശരീരത്തില്‍ പുഴുക്കള്‍ കടിക്കുകയും ശേഷം ഉള്ളില്‍ കടന്ന് പെറ്റുപെരുകയുമായിരുന്നു. ഇതായിരുന്നു റബേക്കയുടെ മരണത്തിന് കാരണമായത്.
2010 ഓര്‍മ്മക്കുറവ് ബാധിച്ചതിനെ തുടര്‍ന്ന് മകളാണ് റബേക്കയെ ചികിത്സയ്ക്കായി നഴ്‌സിംഗ് ഹോമിലെത്തിയത്. റെബേക്ക മറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണകാരണം പുറത്തായത്. താന്‍ മുന്‍പ് ഇങ്ങനെയൊരു മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തിട്ടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മൃതദേഹത്തിനുള്ളില്‍ നിന്ന് ധാരാളം പുഴുക്കളെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് കണ്ടെത്തിയിരുന്നു. പുഴുക്കള്‍ റബേക്കയുടെ ഉള്ളില്‍ വളരുകയായിരുന്നു. ഇതാണ് മരണകരണമെന്നും തെളിഞ്ഞിട്ടുണ്ട്. ഇതോടെ നഴ്‌സിംഗ് ഹോമിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് റബേക്കയുടെ കുടുംബം.













