കുവൈറ്റിലെ ചന്തകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന


കുവൈറ്റ് : കുവൈറ്റിലെ ചന്തകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന .വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ജനപ്രതീയും കുറഞ്ഞ വിലയും രാജ്യത്തിന്റെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നും മന്ത്രാലയം പ്രസ്താവന.ിലൂടെ വ്യക്തമാക്കി.


ഗുണനിലാവരമില്ലാത്ത ചേരുവകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധവ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.വസ്ത്രങ്ങള്‍ , ചെരുപ്പുകള്‍ , ബാഗുകള്‍ എന്നിവയുടെ ഗുണനിലവാരവും ഐടി മേഖലയിലെ വ്യാജ ഉല്‍പ്പന്നങ്ങളും മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.


ഏതെങ്കിലും തരത്തിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ടെങ്കില്‍ അവ അവസാനിപ്പിക്കാന്‍ മന്ത്രാലയം വ്യാപാരികള്‍ക്ക് മൂന്ന് ആഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശേഷം ഇത്തരം ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട് .



Sharing is Caring