കോംഗോയില്‍ കയാക്കിങ്ങിനിടെ ഇന്ത്യന്‍ സൈനികനെ കാണാതായി; തെരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെത്തിയ ഇന്ത്യന്‍ സൈനികനെ നദിയില്‍ കാണാതായി. ലഫ്റ്റനന്റ് കേണല്‍ ഗൗരവ് സോളങ്കിയെയാണ് കയാക്കിങ്ങിനിടെ ലിവു നദിയില്‍ കാണാതായത്. ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായിട്ടാണ് കോംഗോയിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്.

മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഗൗരവ് സോളങ്കി കോംഗോയിലെത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോഴാണ് സോളങ്കിയെ കാണാനില്ല എന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് തിരിച്ചിലാരംഭിച്ചുവെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *