കുളുവില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ നാശനഷ്ടം


ഹിമാചല്‍ പ്രദേശിലെ കുളുവില്‍ തോഷ് നല്ലയില്‍ മേഘവിസ്‌ഫോടനം. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.


അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുളു ടോറുള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രവീഷ് പറഞ്ഞു. പ്രളയസാധ്യത കണക്കിലെടുത്ത് നദിക്കരയില്‍ നിന്ന് ജനങ്ങള്‍ താല്‍ക്കാലികമായി മാറി താമസിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.




Sharing is Caring