കുല്‍ദീപ്, കോഹ്‌ലി ഇന്ത്യ നേടി


സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും നായകന്‍ വിരാട് കോഹ്‌ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യയ്ക്ക് വിജയമൊരുക്കി. രണ്ടാം ഏകദിന ക്രിക്കറ്റില്‍ അവര്‍ 50 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.


കോഹ്‌ലിയുടെ അടിപൊളിബാറ്റിങ്ങില്‍ 50 ഓവറില്‍ 252 റണ്‍സ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ 43.1ഓവറില്‍ 202 റണ്‍സിന് പുറത്താക്കി. ഹാട്രിക്ക് കുറിച്ച കുല്‍ദീപ് യാദവ് 10 ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റും പേസര്‍ ഭൂവനേശര്‍ കുമാര്‍ 6.1 ഓവറില്‍ ഒമ്പതു റണ്‍സിന് മൂന്ന് വിക്കറ്റും കീശയിലാക്കി.


മുപ്പത്തിമൂന്നാമത്തെ ഓവറിലാണ് ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്ത ഹാട്രിക് എന്ന നേട്ടം കുല്‍ദീപ് യാദവ് സ്വന്തമാക്കിയത്. ഓവറിലെ രണ്ടാമത്തെ പന്തില്‍ വേഡിനെ(2)ബൗള്‍ഡാക്കി കുല്‍ദീപ് തുടങ്ങി. അടുത്ത പന്തില്‍ അഗാറിനെ(0) എല്‍ബിയില്‍ കുടുക്കി. ഹാട്രിക്കിനായി പന്തെറിഞ്ഞ കുല്‍ദീപിനെ നിരാശപ്പെടുത്തിയില്ല കമ്മിന്‍സ്.

വിക്കറ്റിനു പിന്നില്‍ ധോണിക്കു ക്യാച്ച് സമ്മാനിച്ച് കുല്‍ദീപിനു ഹാട്രിക്കും ലമ്മാനിച്ചു കമ്മിന്‍സ്. ആറു പന്തുകള്‍ക്കിടെ ഓസ്‌ട്രേലിയ അഞ്ചിന് 148ല്‍ നിന്ന് എട്ടിന് 148ലേക്ക് കൂപ്പുകുത്തി. പൊരുതിക്കളിച്ച സ്‌റ്റോയ്‌നിസ് 62 റണ്‍സുമായി പുറത്താകാതെ നിന്നു.

അനായാസ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ തന്നെ പേസര്‍ ഭൂവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. ഓപ്പണര്‍മാരായ കാര്‍ട്ട്‌റൈറ്റിനെയും (1)ഡേവിഡ് വാര്‍ണറെയും(1) നിലയുറപ്പിക്കും മുമ്പെ പവിലിയനിലേക്ക് മടക്കി. എന്നാല്‍ ക്യാപ്റ്റന്‍ സ്മിത്തും ഹെഡും ചെറുത്തുനിന്നതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു.

ഹെഡിനെ (39) മടക്കി ചഹല്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. അര്‍ധ സെഞ്ചുറി കടന്ന സ്മി



Sharing is Caring