ഇ.പി ജയരാജന്‍ മന്ത്രിയാകും: വൈദ്യുതി വകുപ്പ് ലഭിക്കുമെന്ന് സൂചന


വിജിലന്‍സ് കേസില്‍ നിന്ന് വിമുക്തനാകുന്ന ഇ.പി ജയരാജന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായി.വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന. ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെയാണ് മന്ത്രിസഭാ പുന; പ്രവേശനത്തിനുള്ള വഴി ജയരാജന് മുന്നില്‍ തുറന്നത്.ജയരാജന്‍ മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിന് പകരം വൈദ്യുതി വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക എന്നാണ് കരുതപ്പെടുന്നത്.


എം.എം മണിയില്‍ നിന്ന് വൈദ്യുതി വകുപ്പ് ഏറ്റെടുത്ത് മണിക്ക് തൊഴില്‍ വകുപ്പ് നല്‍കുവാനുള്ള ആലോചനയാണ് നടക്കുന്നത്. ഇ പി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ പൂര്‍ത്തിയാകുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പുതന്നെ അദ്ദേഹം മന്ത്രിപദവിയില്‍ തിരിച്ചെത്തും എന്നാണ് അറിയുന്നത്.




Sharing is Caring