കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം: ആറ് ആര്‍.എസ്.എസുകാര്‍ കസ്റ്റഡിയില്‍

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.

കുരീപ്പുഴ പ്രസംഗിക്കുന്നതിനിടെ സമകാലീന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. വടയമ്ബാടി ജാതിമതില്‍ സമരത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴാണ് ആക്രമണമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാര്‍ കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുരീപ്പുഴ കയറിയ വാഹനത്തിനും കേടുവരുത്തി.

പ്രതികള്‍ ഒളിവിലായിരുന്നു. കടയ്ക്കലില്‍ എത്തിയ ശേഷം ഇവര്‍ ഒരുമിച്ച്‌ രക്ഷപെട്ടതായാണ് പോലീസ് പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *