കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കണ്ണൂരില്‍ പിടിയില്‍


കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് കബീര്‍ ലാല എന്ന അഹമ്മദ് കബീറിനെ കണ്ണൂർ പൊലീസ് പിടികൂടി. ഇന്നലെ രാത്രി തളാപ്പില്‍ വെച്ച് ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് മോഷ്ടിച്ച ടെമ്പോയുമായി കടന്ന് കളയാന്‍ ശ്രമിക്കവെയാണ് കബീറിനെ പിടികൂടിയത്. ഈ വാഹനം കുന്നമംഗലം സ്വദേശി പുളിക്കല്ല് വീട്ടില്‍ രഞ്ജിത്തിൻ്റേതാണ്. ഇതിനു മുമ്പും ഇയാള്‍ ഇതുപോലെ വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റിട്ടുണ്ടെന്നും ഇയാളുടെ കൂടെയുള്ളവരെ കണ്ടെത്താന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അനഷണം നടത്തുമെന്നും ഡി വൈ എസ് പി, പി സദാനന്ദന്‍ പറഞ്ഞു. കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയാണ് കബീര്‍. 2015 ല്‍ കണ്ണൂര്‍ കീച്ചേരിയില്‍വച്ച് ഒരു സ്ത്രീയുടെ മാല മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു ഇയാൾ. കൂടാതെ ഇതിനു മുമ്പും ഇയാളുടെ പേരില്‍ വാഹനമോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Sharing is Caring