ബോട്ടില്‍ ഇടിച്ച കപ്പലില്‍ പൊലിസ് പരിശോധന

മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്നു കോസ്റ്റല്‍ പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന വിദേശ ചരക്കു കപ്പലില്‍ അധികൃതരുടെ പരിശോധന. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും കോസ്റ്റല്‍ പൊലിസുമാണ് കപ്പലില്‍ പരിശോധന നടത്തുന്നത്. കപ്പലിന്റെ ക്യാപ്റ്റനേയും ജീവനക്കാരേയും പൊലിസ് ചോദ്യം ചെയ്‌തേക്കും.

അതേസമയം ബോട്ട് തകര്‍ത്തത് കപ്പല്‍ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.അപകടം നടക്കുമ്പോള്‍ ഏഴ് കപ്പലുകള്‍ പരിസരത്തുണ്ടായിരുന്നു.

പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആംബര്‍ ആണ് കൊച്ചിയില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് നാവികസേന പിടിച്ചെടുത്തത്. സംഭവത്തില്‍ തീരദേശ പൊലിസിന്റെ ഫോര്‍ട്ടുകൊച്ചി സ്റ്റേഷനില്‍ ഐ.പി.സി. 304 വകുപ്പുപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *