കുതിരയുടെ കാല്‍ തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി


പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു.
മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ എന്ന സംഘടനയും ജോഷിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയിച്ചിട്ടുണ്ട്.




Sharing is Caring