കുട്ടി ഡ്രൈവര്‍മാരെ പൂട്ടാന്‍ ഹൈദരാബാദ് പൊലീസിന്‍റെ നടപടി


ഹൈദരാബാദ്: കുട്ടി ഡ്രൈവര്‍മാരെ പൂട്ടാന്‍ നടപടിയുമായി ഹൈദരാബാദ് പൊലീസ്. ലൈസന്‍സില്ലാതെ വാഹനം ഒാടിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രതിമാസം 30 പേരെങ്കിലും പൊലീസില്‍ പിടിയിലാകുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഏറെയും 14മുതല്‍ 17വരെ പ്രായമുള്ള കുട്ടികളാണ്. ഇവരുണ്ടാക്കിയ അപകടങ്ങളില്‍ 130 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത്.


എല്ലാ നഗരങ്ങളിലേക്കും പരിശോധന വ്യാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ട്രാഫിക് ജോയിന്‍റ് കമിഷ്ണര്‍ ഡോ.വി രവീന്ദര്‍ പഞ്ഞു. കേസുകളെടുക്കുന്നത് വാഹനങ്ങളോടിക്കുന്നവര്‍ക്ക് മാത്രമായിരിക്കില്ലെന്നും വാഹന ഉടമകള്‍ക്കും, മാതാപിതാക്കള്‍ക്കും എതിരെയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring