സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും


തൃശൂര്‍ :സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കളുടെ നിലപാട്. വി എസിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിറുത്താന്‍ നിര്‍ദ്ദേശിക്കുമെന്നും സൂചന.


സമ്മേളനത്തിന് എട്ട് പിബി അംഗങ്ങള്‍. ഏഴുപേര്‍ കേരള ഘടകത്തിനെ ശക്തമായി പിന്തുണയ്ക്കുന്നവര്‍. സംസ്ഥാന കമ്മിറ്റിയില്‍ പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടറിയേറ്റിനു നല്‍കുമെന്നും റിപ്പോര്‍ട്ട്




Sharing is Caring