കുട്ടികൾക്ക് പഠിക്കാൻ ഫോൺ നൽകൂ, മമ്മുട്ടിയുടെ ആഹ്വാനം സൂപ്പർ ഹിറ്റ്‌

കൊച്ചി: “സ്‌മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടിലുള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്‌മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ് ടോപ്പ് എന്നിവ അവര്‍ക്കൊരു ആശ്വാസമാകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്പിക്കാം. അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.”- സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഈ ഫേസ്ബുക്ക് കാരുണ്യവഴിയിലെ നക്ഷത്രമാവുകയാണ്. പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി മമ്മൂട്ടി നടത്തിയ അഭ്യര്‍ത്ഥനയ്ക്കുപിന്നാലെ നൂറുകണക്കിനുപേര്‍ ഫോണ്‍ വാഗ്ദാനം ചെയ്തു രംഗത്തെത്തി.

ഇന്നലെ രാവിലെ 10 നാണ് അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തത്.മമ്മൂട്ടി പങ്കാളിയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ വിദ്യാമൃതം പദ്ധതിയിലാണ് ഫോണ്‍ നല്‍കുന്നത്. പുതിയ ഫോണ്‍ നല്‍കാന്‍ ചിലര്‍ സന്നദ്ധത അറിയിച്ചെങ്കിലും പഴയ ഫോണുകള്‍ മതിയെന്നാണ് തീരുമാനമെന്ന് കെയര്‍ ആന്‍ഡ് ഷെയ‌ര്‍ പ്രോജക്‌ട് ഓഫീസര്‍ അഭിലാഷ് ‘കേരളകൗമുദി’യോട് പറഞ്ഞു. ഫോണുകള്‍ക്ക് വേണ്ടിയും നിരവധിപേര്‍ ബന്ധപ്പെടുന്നുണ്ട്.

ശേഖരണവും വിതരണവും

ശ്രീഗോകുലം സ്പീഡ് ആന്‍ഡ് കൊറിയര്‍ ഓഫീസുകളില്‍ മൊബൈല്‍ കവറിലാക്കി നല്‍കിയാല്‍ മതി. ഫോണിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലവും നല്‍കണം. ലഭിക്കുന്ന ഫോണുകള്‍ കൊറിയര്‍ സ്ഥാപനം കെയര്‍ ആന്‍ഡ് ഷെയറിന്റെ കൊച്ചി ഓഫീസില്‍ എത്തിക്കും. അവിടെനിന്ന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കും.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും പദ്ധതിയുമായി സഹകരിക്കും. കൊറിയര്‍ ഓഫീസില്‍ എത്തിക്കാന്‍ കഴിയാത്തവരില്‍നിന്ന് ഫാന്‍സുകാര്‍ ഫോണ്‍ ശേഖരിക്കാനെത്തും. ഏറ്റുവാങ്ങുന്ന ഫോണിന് രസീതും നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *