കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷ ബാധ


കോട്ടയം: കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷബാധയേറ്റ് എട്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍.


പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ആറ് പെണ്‍കുട്ടികളാണ് ഇന്ന് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ രണ്ട് ആണ്‍കുട്ടികള്‍ ഇവിടെ ചികിത്സതേടിയിരുന്നു.


തലകറക്കം, ചര്‍ദ്ദി ,ശരീരത്തില്‍ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ടവരാണ് ചികിത്സ തേടിയത്. ഹോസ്റ്റല്‍ അധികൃതരോ കോളജ് അധികൃതരോ ആശുപത്രിയില്‍ ഇതുവരെയായി എത്തിയിട്ടില്ല.



Sharing is Caring