കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം കിളികള്‍ പാടത്തേക്ക് പറന്നുവീഴും. നെല്ലെല്ലാം കൊത്തിക്കൊണ്ടുപോവും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും. ഇപ്പോഴത്തെ അലൈന്‍മെന്റ് മാറ്റേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല. കേന്ദ്രസര്‍ക്കാരിന്റേതാണ് പദ്ധതി, പണം നല്‍കുന്നതും അവരാണ്. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കണമെന്ന ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ച ആവശ്യം ദേശീയപാതാ അതോറിട്ടിയുടെ പരിഗണനയ്ക്ക് അയച്ചതായും ജി.സുധാകരന്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *