കീര്‍ത്തി സൂര്യയുടെ നായിക


തമിഴകത്ത് ഹിറ്റുകള്‍ ഒരുക്കുന്ന കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ നായികയാകുന്നു. കീര്‍ത്തിയും ശിവകാര്‍ത്തികേയനും ഒന്നിച്ച റെമോ ഇപ്പോള്‍ മികച്ച രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘സിറന്തകൂട്ടം’ എന്ന ആക്ഷന്‍ ത്രില്ലറിലൂടെയാണ് കീര്‍ത്തി ആദ്യമായി സൂര്യയുടെ നായികയാകുന്നത്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം ചിത്രീകരണം ആരംഭിക്കും. വിജയ്യുടെ ഭൈരവ, തെലുങ്ക് ചിത്രം നീനു ലോക്കല്‍ എന്നിവയാണ് കീര്‍ത്തിയുടെ ഇനി പുറത്തുവരാനുള്ള സിനിമകള്‍.




Sharing is Caring