കിമ്മിന്‍റെ സന്ദര്‍ശനം സ്ഥിരീകരിച്ച്‌ ചൈന


ബെയ്ജിംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്‍റെ സന്ദര്‍ശനം സ്ഥിരീകരിച്ച്‌ ചൈന. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദര്‍ശന വാര്‍ത്ത ശരിവച്ചിട്ടുണ്ട്.
മാര്‍ച്ച്‌ 25നാണ് കിമ്മിന്‍റെ ചൈന സന്ദര്‍ശനം ആരംഭിച്ചത്. 28നാണ് സന്ദര്‍ശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്‍റെ ചൈന സന്ദര്‍ശനം സംബന്ധിച്ച്‌ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീയും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.




Sharing is Caring