കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഒ​രു ഭീ​ക​ര​നെ​യും സൈ​ന്യം വ​ധി​ച്ചു.

പു​ൽ​വാ​മ​യി​ലെ ഹ​ൻ​ജി​ൻ വി​ല്ലേ​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സൈ​ന്യ​ത്തി​നു​നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു​വെ​ന്നും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *