കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് അനുമതി


മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചതോടെ പ്രതിസന്ധിയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. ഗവര്‍ണര്‍ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.


പത്തു വര്‍ഷത്തിനിടെ നാലാം തവണയാണ് ജമ്മു കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം വരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഭരണപ്രതിസന്ധിയുണ്ടായാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമ്ബോള്‍, ഭരണഘടനയുടെ 370-ാം വകുപ്പ് കാഷ്മീരിനു നല്കിയിരിക്കുന്ന പ്രത്യേക പദവി പ്രകാരമാണ് ജമ്മു കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പ്രത്യേക ഭരണഘടനയുടെ 92-ാം വകുപ്പനുസരിച്ചാണു ഗവര്‍ണര്‍ ഭരണം. ആറുമാസത്തേക്കാണു ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.




Sharing is Caring