കാശ്‌മീര്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ കൊല: പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു

ശ്രീനഗര്‍: പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വര്‍​ത്ത​ക​നും റൈ​സിം​ഗ് കാ​ശ്‌മീര്‍ ദി​ന​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ കൊലപ്പെടുത്തിയവരെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ കാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച്‌ മുഖം മറച്ചിട്ടുണ്ട്.

പെ​രു​ന്നാ​ളി​ന്റെ ത​ലേ ദി​വ​സം വൈകിട്ട് ഇഫ്താര്‍ വിരുന്നിന് പോ​കാ​നായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ശ്രീ​ന​ഗര്‍ പ്ര​സ് കോ​ള​നി​യി​ലെ ഓ​ഫീ​സി​നു പു​റ​ത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഉ​ടന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷു​ജാ​ത് ബു​ഖാ​രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നിയോഗിച്ച രണ്ട് അംഗരക്ഷകര്‍ക്കും വെ​ടി​യേ​റ്റു. ഇ​വ​രിലൊ​രാള്‍ ആ​ശു​പ​ത്രി​യില്‍ വെ​ച്ച്‌ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ര​ണ്ടാ​മ​ന്റെ നില ഗു​ര​ത​ര​മാ​ണ്.

1997 മു​തല്‍ 2012 വ​രെ ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്റെ ശ്രീ​ന​ഗര്‍ പ്ര​ത്യേക ലേ​ഖ​ക​നാ​യി​രു​ന്നു അദ്ദേഹം. ഫ്ര​ണ്ട‌്ലൈന്‍ മാ​സി​ക​യി​ലും പി​ന്നീ​ട് പ്ര​വര്‍​ത്തി​ച്ചു. പാകിസ്ഥാനുമായുള്ള അനുര‌ഞ്ജനത്തിനുള്ള സമാന്തര ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു.2000 ത്തില്‍ ഇ​ദ്ദേ​ഹ​ത്തി​നു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ര​ണ്ട് പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്. സം​ഭ​വ​ത്തില്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂബ മു​ഫ്തി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പു​ണ്യ​ദി​ന​മായ റം​സാ​നില്‍ വ​രെ ഭീ​ക​ര​ത​യു​ടെ ക​റു​ത്ത ക​ര​ങ്ങള്‍ പ്ര​വര്‍​ത്തി​ച്ചു തു​ട​ങ്ങി. ക​ണ്ണില്‍ ചോ​ര​യി​ല്ലാ​ത്ത ഈ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മെ​ഹ​ബൂബ പ​റ​ഞ്ഞു.

പാ​കി​സ്ഥാന്‍ മുന്‍ മു​ഖ്യ​മ​ന്ത്രി ഒ​മര്‍ അ​ബ്ദു​ള്ള സം​ഭ​വ​ത്തില്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,​ പ​ത്രാ​ധിപ സം​ഘ​ട​ന​യായ എ​ഡി​റ്റേ​ഴ്സ് ഗൈ​ഡ്, പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വര്‍​ത്ത​കര്‍ തു​ട​ങ്ങി​യ​വര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *