ഉ​രു​ള്‍​പൊ​ട്ട​ല്‍: പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട്ട് ഉ​രു​ള്‍​പൊ​ട്ടി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ ക​രി​ഞ്ചോ​ല സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 52 ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം പേ​രു​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 5,000 പേ​രാ​ണ് മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് വെ​ള്ള​വും മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദുരന്ത നിവരണ സേന കരിഞ്ചോലയില്‍ എത്താന്‍ വൈകി. ഇതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മ​ല​ബാ​ര്‍ മേ​ഖ​ല​യ്ക്കാ​യി ദു​ര​ന്ത നി​വ​രാ​ണ സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റ് വേ​ണം. ഇ​ത് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഇ​തി​നു വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *