കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം പി മാരുടെ യോഗം വിളിച്ചു


ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം പി മാരുടെ യോഗം വിളിച്ചു. എം പി മാരോട് ഉടന്‍ ഡല്‍ഹിയിലെത്താനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ബില്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ യോഗം ചേരുന്നത്. യോഗത്തില്‍ ബില്ലിനെ സംബന്ധിച്ച്‌ എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. അതേസമയം രാജ്യസഭയില്‍ കാശ്മീര്‍ ബില്‍ 125 വോട്ടുകള്‍ക്ക് ഇന്നലെ പാസാക്കിയിരുന്നു.


ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബര്‍ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്. ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നത് 1954ല്‍. കാശ്മീര്‍ വിഭജന തീരുമാനത്തെ എതിര്‍ കക്ഷികളില്‍ പെട്ടവര്‍ പോലും ഒറ്റയ്ക്കും കൂട്ടായും ധീരമെന്ന് വിശേഷിപ്പിക്കുന്നതായാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ കാശ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യാനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ലാഭമായി മാറും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.




Sharing is Caring