കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു


കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും.


പ്രോസിക്യൂഷനോട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതും പരിശോധിച്ച ശേഷമായിരിക്കും ഇനി കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്നാണ് ലഭിക്കുന്ന വിവരം.


അതേ സമയം കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹര്‍ജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയില്‍ പ്രഖ്യാപിച്ചില്ല. അടുത്തയാഴ്ചയെ ഇനി ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയുള്ളൂ



Sharing is Caring